മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു



മുംബൈ > മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. പുലർച്ചെ 5.20ന് ചെമ്പൂർ ഈസ്റ്റ് എ എൻ ഗൈക് വാദ് മാർഗിലെ സിദ്ധാർഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നില കടയായി പ്രവർത്തിക്കുകയായിരുന്നു. മുകളിലാണ് ആളുകൾ താമസിച്ചിരുന്നത്. താഴത്തെ നിലയിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. താഴത്തെ കടയിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടുപേർ ഓടി രക്ഷപെട്ടു. മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിലേയ്ക്ക് മാറ്റി.   Read on deshabhimani.com

Related News