ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കില്ല: സുപ്രീംകോടതി
ന്യൂഡൽഹി > പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിൽ തുടർന്ന ശേഷം പിന്നീട് പീഡനപരാതി നൽകുന്നതിനെ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ഖരെ എന്നയാൾക്കെതിരെ വനിത എസ് ജാദവ് നൽകിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വനിത ജാദവും വിവാഹിതനായ മഹേഷ് ദാമുവും തമ്മിൽ 2008 ലാണ് ബന്ധം ആരംഭിച്ചത്. ബന്ധം അറിഞ്ഞ മഹേഷ് ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ 2017 ലാണ് വനിത മഹേഷിനെതിരെ ബലാത്സംഗ പരാതി നൽകിയത്. Read on deshabhimani.com