പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ സഖ്യത്തിന് വിജയം: മുഴുവൻ സീറ്റുകളും പിടിച്ചെടുത്തു
ന്യൂഡൽഹി > പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് വിജയം. മുഴുവൻ സീറ്റുകളും എസ്എഫ്ഐ- ബിഎസ്എഫ് സഖ്യം പിടിച്ചെടുത്തു. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി ഗായത്രി എസ് കുമാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി നർവാദി കുശ്വന്ത്, നസീഹ കെ, സെക്രട്ടറിയായി അപൂർവ എ നായക്, ജോയിന്റ് സെക്രട്ടറിയായി ദിനേശ് എസ് എന്നിവർ വിജയിച്ചു . സജിത ബി, റിച്ച സീൽ, ശ്രീലക്ഷ്മി ഡി, അശ്വിനി സി, അശ്വിനി പി ഗംഗാധരൻ, ജെറോം എലിക്സർ ജെ എം, അഹമ്മദ് ഫർഹാൻ പംഘാട്ട്, ശ്രീധർ ആർ, ഐജാസ് ആനന്ദ്, സുധാഷ് എ എന്നിവർ എക്സിക്യൂട്ടീവ് മെമ്പേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. Read on deshabhimani.com