പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം
ന്യൂഡൽഹി > പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. സർവകലാശാല ക്യാമ്പസിൽ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ എസ്എഫ്ഐ ഭൂരിപക്ഷം ഉറപ്പിച്ചു. ആൻഡമാൻ, മാഹി, പോണ്ടിച്ചേരി കമ്യൂണിറ്റി കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐ ആദ്യമായി പൂർണ പാനലിൽ മത്സരിച്ച പോണ്ടിച്ചേരി കമ്യൂണിറ്റി കോളേജിൽ എല്ലാ സീറ്റിലും എബിവിപിയെ പരാജയപ്പെടുത്തി. മുഖ്യ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 20ന് നടക്കും. Read on deshabhimani.com