യുപി നരബലി: രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം: എസ്‌എഫ്‌ഐ



ന്യൂഡൽഹി> ഹാഥ്‌രസിലെ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പാളും സംഘവും ബലികൊടുത്ത സംഭവത്തിൽ എസ്‌എഫ്‌ഐ നടുക്കം രേഖപ്പെടുത്തി. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ക്രമസാധാനം ഉറപ്പാക്കുന്നതിൽ യുപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. മറ്റൊരു കുട്ടിയെ ബലി നൽകാൻ മുൻപ്‌ ശ്രമിച്ചിരുന്നുവെന്നും കുട്ടി ബഹളം വെച്ചതിനാൽ പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്‌. ഇതിൽ പ്രതികളെ പിടികൂടാൻ ശ്രമിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി  ആദിത്യനാഥും ഹീനകൃത്യത്തിൽ ഉത്തരവാദികളാണ്‌. ബിജെപി കൊണ്ടുവന്ന ശാസ്‌ത്രവിരുദ്ധമായ  ദേശീയ വിദ്യഭ്യാസനയവും ബിജെപി നേതാക്കളുടെ ശാസ്‌ത്രവിരുദ്ധ പ്രസ്‌താവനകളും ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യമൊരുക്കുകയാണ്‌. ശരിയായ ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലും വിദ്യാലയങ്ങളിലും ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക മാത്രമാണ്‌  ഇതിനെ പ്രതികരിക്കാനുള്ള ഏകമാർഗം. ഇതിനായി ജനാധിപത്യ- പുരോഗമന ശക്തികൾ രംഗത്തിറങ്ങണമെന്ന്‌  അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News