ജനാധിപത്യത്തിനായി നിലകൊണ്ട നേതാവ് : ശർമ ഒലി
കാഠ്‌മണ്ഡു സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ‘അദ്ദേഹത്തിന്റെ ബുദ്ധികൂർമതയും വിനയവും ജനങ്ങൾക്കായി സമർപ്പിതമായ ജീവിതവും എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെയും സഖാക്കളെയും സിപിഐ എമ്മിനെയും അനുശോചനം അറിയിക്കുന്നു’–- ഒലി സമൂഹമാധ്യമത്തിൽ കുറിച്ചു. Read on deshabhimani.com