ഷിരൂർ മണ്ണിടിച്ചൽ: അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി

കണ്ടെത്തിയ വീൽ ജാക്കി


ഷിരൂർ > ഷിരൂർ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ചിരുന്ന ട്രക്കിന്റെ ജാക്കി കണ്ടെത്തി. ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് ലോറിയുടെ വീൽ ജാക്കി കണ്ടെത്തിയത്‌. അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണ്‌ ഇതെന്ന്‌ ഉടമ മനാഫ്‌ സ്ഥിരീകരിച്ചു. ചായക്കട ഉണ്ടായിരുന്ന ഭാഗത്താണ്‌ ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തിയത്‌. ചൊവ്വാഴ്‌ചത്തെ തിരച്ചിൽ അവസാനിച്ചതായും ബുധനാഴ്‌ച വീണ്ടും തിരച്ചിൽ നടത്തുമെന്നും ഈശ്വർ മാൽപെ അറിയിച്ചു. ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ പോവുകയായിരുന്ന അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം. Read on deshabhimani.com

Related News