പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് എട്ട് മാസം; മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്നു

Photo credit: X


മുംബൈ > മഹാരാഷ്ട്രയിലെ സിന്ധുദർ​ഗിൽ സ്ഥാപിച്ചിരുന്ന ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നു. എട്ട് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നത്. സംഭവത്തിൽ ഇന്ത്യൻ നേവി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും എത്രയും വേ​ഗം പ്രതിമയുടെ കേടുപാടുകൾ പരിഹരക്കാനുള്ള നടപടികളെടുക്കുമെന്നും നേവി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 35 അടി ഉയരമുള്ള ശിവജി പ്രതിമ തകർന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശിയതിനാലാണ് പ്രതിമ തകർന്നതെന്നാണ് നി​ഗമനം.   2023 ഡിസംബർ 4 നേവി ദിനത്തിലാണ് ശിവജി പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. കോൺട്രാക്ടർ ജയദീപ് ആപ്തെ, സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പട്ടീൽ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. Read on deshabhimani.com

Related News