അന്വേഷണവിഷയങ്ങളില്‍ പാര്‍ടിക്ക് ബാധ്യതയില്ല: യെച്ചൂരി
ന്യൂഡല്‍ഹി > എം ശിവശങ്കര്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കുനേരെയുള്ള അന്വേഷണവിഷയങ്ങളില്‍ സിപിഐ എമ്മിനു ധാര്‍മികമോ രാഷ്ട്രീയമോ ആയ ബാധ്യതയില്ലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ടി കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നയുടന്‍ തന്നെ മുഖ്യമന്ത്രി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. ഐഎഎസുകാരനായ ശിവശങ്കര്‍ അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിനെതിരായ അന്വേഷണം തുടരുകയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപ്രകാരം ശിക്ഷിക്കട്ടെ. ബിനീഷ് കോടിയേരി പാര്‍ടി അംഗമല്ല. അംഗങ്ങളുടെ കാര്യത്തിലാണ് പാര്‍ടി സമാധാനം പറയേണ്ടത്. പാര്‍ടിക്ക് പുറത്തുള്ളവരുടെ കാര്യത്തില്‍ പാര്‍ടിക്ക് ധാര്‍മിക ബാധ്യതയില്ല. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപ്രകാരം നടപടി സ്വീകരിക്കട്ടെ എന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. സിപിഐ എമ്മിന്റെ ധാര്‍മികതയ്ക്ക് കോട്ടമുണ്ടാകുന്ന ഒന്നും സംഭവിച്ചിട്ടില്ല--യെച്ചൂരി പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കഴിഞ്ഞദിവസവും മലയാളമാധ്യമങ്ങളോട് പ്രതികരിച്ചതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വാക്കുകള്‍ മാറ്റിചോദിച്ചതുകൊണ്ട് തന്റെ മറുപടിയില്‍ വ്യത്യാസം വരില്ലെന്നും യെച്ചൂരി പറഞ്ഞു. Read on deshabhimani.com