സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നിലവിൽ ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ ചികിത്സയിൽ തുടരുകയാണ് സീതാറാം യെച്ചൂരി. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്‌ക്ക് നേതൃത്വം നൽകുന്നു. Read on deshabhimani.com