യെച്ചൂരിയുടെ മൃതദേഹം എയിംസിന് നല്‍കും



ന്യൂഡല്‍ഹി>  അന്തരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ  മൃതദേഹം  എയിംസിന് വിട്ടുകൊടുക്കും. മൃതദേഹം നിലവില്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്.  വ്യാഴാഴ്ച 3.05 നായിരുന്നു മരണം സംഭവിച്ചത്. മൃതശരീരം എംബാം ചെയ്യാന്‍ മാറ്റി.നാളെ വൈകിട്ട് ആറുമണിവരെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക്  കൊണ്ടുപോകും..  14 ന് രാവിലെ 11 മണിക്ക് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍  മൂന്ന് മണിവരെ പൊതുദര്‍ശനം. ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും Read on deshabhimani.com

Related News