ബംഗളൂരുവിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് അപകടം: 6 പേർക്ക് ദാരുണാന്ത്യം



ബം​ഗളൂരൂ > ബം​ഗളൂരുവിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് കാർ യാത്രികരായ 6 പേർക്ക് ദാരുണാന്ത്യം. നെലമംഗലയിലാണ് അപകടമുണ്ടായത്. ദേശീയപാത 48ൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു.  വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Read on deshabhimani.com

Related News