കർണാടകത്തിൽ കാറുകൾ കൂട്ടിയിടിച്ച് 6 മരണം



ബം​ഗളൂരു > ബം​ഗളൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. തുമകുറു മധുഗിരിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച 4 പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. 7 പേരാണ് കാറിലുണ്ടായിരുന്നത്. മുമ്പേ പോയിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരാണ് ഈ കാറിലുണ്ടായിരുന്നത്. ഇവരും മരണമടഞ്ഞു. 5 വയസും 14 മാസവും‍ പ്രായമുള്ള കുട്ടികൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News