അധിക്ഷേപ പരാമർശം: യൂട്യൂബർക്കെതിരെ സൗരവ് ഗാംഗുലി പൊലീസില്‍ പരാതി നല്‍കി



കൊൽക്കത്ത> സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി യൂട്യൂബർക്കെതിരെ ഇന്ത്യൻ മുൻ ക്രിക്കറ്റ്‌ ക്യാപ്‌റ്റനും ബിസിസിഎ മുൻ അധ്യക്ഷനുമായ സൗരവ് ​ഗാം​ഗുലി പൊലീസിൽ പരാതി നൽകി. പശ്ചിമ ബംഗാളിലെ ആർ ജി കര്‍ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ ​ഗാം​ഗുലി നടത്തിയ പരാമർശം തെറ്റായ രീതിയിൽ ഉപയോ​ഗിച്ചെന്ന് കാട്ടി യൂടൂബർ മൃൺമോയ് ദാസിനെതിരെയാണ് താരം പരാതി നൽകിയത്. പരാതി ഓൺലൈനായി ലഭിച്ചതായി കൊൽക്കത്ത പൊലീസ് സൈബർ സെൽ അറിയിച്ചു. വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News