യുപിയിൽ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെ സംഘർഷം
ലക്നൗ > ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പള്ളി സർവേയ്ക്കിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെയാണ് സംഭവം. കല്ലുകൾ വലിച്ചെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. രാവിലെ ആറ് മണിക്ക് ഡിഎം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. തുടർന്ന് പ്രതിഷേധക്കാർ ഇവർക്ക് നേരെ കല്ലുകൾ വലിച്ചെറിയുകയായിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് വിവരം. അഡ്വക്കേറ്റ് വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയെത്തുടർന്നാണ് മസ്ജിദിൽ സർവേ ആരംഭിച്ചത്. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. Read on deshabhimani.com