വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്
ന്യൂഡൽഹി> മണ്ഡലകാലം കണക്കിലെടുത്ത് കാസർഗോഡ്– തിരുവനന്തപുരം വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ഇക്കാര്യം കേന്ദ്രമന്ത്രി വി മുരളീധരനാണ് അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ് ‘എക്സിൽ’ മന്ത്രി പങ്കുവെച്ചു. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്വേ ആയി 2009-ൽ റെയിൽവെ പ്രഖ്യാപിച്ചിരുന്നതാണ്. Read on deshabhimani.com