അടൽ സേതു പാലത്തിൽ നിന്ന്‌ കടലിലേക്ക്‌ ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ക്യാബ് ഡ്രൈവർ



മുംബൈ > അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്‌സി  ഡ്രൈവർ. മുംബൈ ട്രാൻസ്- ഹാർബർ ലിങ്കിലാണു സംഭവം.56കാരിയായ മുംബൈയിലെ മുളുന്ദ് സ്വദേശി റീമ പട്ടേലാണ്‌ കടലിലേക്ക്‌ ചാടാൻ ശ്രമിച്ചത്‌. പാലത്തിൽ നിന്ന്‌ എടുത്തുചാടിയ സ്ത്രീയുടെ  മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്. പിന്നാലെ പാലത്തിൽ പട്രോളിങ് നടത്തുകയായിരുന്ന ട്രാഫിക് പൊലീസിന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. ആത്മഹത്യാ ശ്രമമായിരുന്നുവെന്നും സൂചനയുണ്ട്. ക്യാബിലെ ഡ്രൈവറായ സഞ്ജയ് ദ്വാരക യാദവ്(31) ആണ്‌ സ്ത്രീയെ രക്ഷിച്ചത്. യാത്രയ്ക്കിടെ റീമ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന്‌ കടലിലേക്ക്‌ എടുത്തു ചാടുകയുമായിരുന്നു.  अटल सेतूवर एक ५६ वर्षीय महिला उडी घेवून आत्महत्येचा प्रयत्न करत असताना नावाशेवा वाहतूक विभागाचे @Navimumpolice पो.ना. शिरसाठ, पो ना. किरण मात्रे, पोलीस शिपाई यश सोनवणे व पो शि. मयूर पाटील यांनी प्रसंगावधान दाखवत पुलाच्या रेलिंगवरून उडी घेवून महिलेचे प्राण वाचविले. त्याबद्दल मी… pic.twitter.com/WpWxJwcDJF— पोलीस आयुक्त, बृहन्मुंबई - CP Mumbai Police (@CPMumbaiPolice) August 16, 2024 Read on deshabhimani.com

Related News