സമൂസ കിട്ടിയില്ലെങ്കിലും പ്രതിച്ഛായ കൂട്ടാൻ 
ഹിമാചൽ മുഖ്യമന്ത്രി



ഷിംല സമൂസ കിട്ടാത്തതിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ച  ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് മുഖ്യമന്ത്രി സുഖ്‌‍വീന്ദര്‍ സിങ് "പ്രതിച്ഛായ' കൂട്ടാൻ  പുതിയ ഐ‍ഡിയയുമായി രം​ഗത്ത്. വിവിധ വകുപ്പുകളുടെ പരിപാടികളിലും പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ചിത്രം പബ്ലിക് റിലേഷൻസ് ഡയറക്ടറുടെ മുൻകൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് നൽകരുതെന്ന് സെക്രട്ടറിമാരോടും വകുപ്പ് തലവന്‍മാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു.  മുഖ്യമന്ത്രിയുടെ ചില മുഖഭാവവും ആം​ഗ്യങ്ങളും പ്രചരിക്കുന്നത്  സര്‍ക്കാരിന്റെയും പൊതു ഇമേജിനെ ബാധിക്കുമെന്ന പേരിലാണ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നടപടി.  മുഖ്യമന്ത്രിക്കായി കൊണ്ടുവന്ന സമൂസ കാണാതായ സംഭവത്തിൽ സിഐഡി അന്വേഷണം പ്രഖ്യാപിച്ചത് വൻ ചര്‍ച്ചയായതിനുപിന്നാലെയാണ് പുതിയ നടപടി. Read on deshabhimani.com

Related News