മയക്കുമരുന്ന് ഉപയോഗം; മുന്നറിയിപ്പുമായി സുപ്രീംകോടതി
ന്യൂഡൽഹി > രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് യുവയത്ക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന പ്രവണത കണ്ടുവരുന്നെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും സുപ്രീംകോടതി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് കോടതി മുന്നറിയിപ്പ് നൽകി. മയക്കുമരുന്നുകളുടെ വ്യാപനം രാജ്യത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും എല്ലാവരും മയക്കുമരുന്ന് ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. Read on deshabhimani.com