ഗുർമീത് റാം റഹീം സിങ്ങിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെ കൊലപാതകക്കേസിൽ നിന്നും കുറ്റവിമുക്തനാക്കിയ പഞ്ചാബ്–-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. തന്റെ മാനേജറായിരുന്ന രഞ്‌ജീത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീതിനെയും മറ്റ് നാലുപേരെയും സിബിഐ കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ, ഗുർമീതിന്റെ അപ്പീലിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ രഞ്‌ജീത്‌സിങ്ങിന്റെ മകൻ ജഗ്‌സീർ സിങ് നൽകിയ ഹർജിയിലാണ് നടപടി. Read on deshabhimani.com