കോടതിയലക്ഷ്യ കേസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പിഴയടക്കാൻ സുപ്രീംകോടതി ഉത്തരവ്‌



ന്യൂഡൽഹി > കോടതിയലക്ഷ്യ കേസിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയൊടുക്കാൻ സുപ്രീം കോടതി ഉത്തരവ്. ശാരദ ഗുപ്ത–-ചക്രേഷ് ജെയിൻ കേസിലാണ് സുപ്രീംകോടതി ഇക്കഴിഞ്ഞ ആഗസ്ത് 20 ന് ഉത്തരവിട്ടത്‌. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഭാഗമായ ചക്രേഷ്‌ ജെയിനോട്‌ 20000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നാണ്‌ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് ഹിമാ കോഹ്ലിയും ജസ്റ്റിസ് ആർ മഹാദേവനുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിവിൽ വിഷയം അനാവശ്യമായി നീട്ടിക്കൊണ്ടുപോയതിനാലും വാദി ഭാഗത്തെ കോടതിയലക്ഷ്യ കേസ് കൊടുക്കാൻ നിർബന്ധിതരാക്കിയതിനാലുമാണ് സുപ്രീം കോടതി പ്രതി ഭാഗത്തിന് പിഴ നിശ്ചയിച്ചത്. രണ്ടാഴ്ചയ്ക്കകം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയൊടുക്കിയതിന്റെ രേഖ കോടതി രെജിസ്ട്രിയെ ബോധ്യപ്പെടുണമെന്നും അല്ലാത്ത പക്ഷം രെജിസ്ട്രി കോടതിയെ ഇതറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ഇതിനെ തുടർന്ന് ആഗസ്ത് 29 ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിഭാഗം പിഴ ഒടുക്കി. സുതാര്യമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ വാർത്തകളും വ്യാജാരോപണങ്ങളും ചില കേന്ദ്രങ്ങളിൽ നിന്നും പടച്ചു വിടുന്ന സന്ദർഭത്തിലാണ് സുപ്രീംകോടതി സിഎംഡിആർഎഫിലേക്ക് സംഭാവന നൽകണമെന്ന്‌ ഉത്തരവിറക്കുന്നത്‌. Read on deshabhimani.com

Related News