ശിവകുമാറിന്റെ ഹർജി തള്ളി സുപ്രീംകോടതി



ന്യൂഡല്‍ഹി> അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ നൽകിയ ഹര്‍ജി തള്ളി സുപ്രീം കോടതി. സിബിഐയുടെ എഫ്‌ഐആറിനെ ചോദ്യം ചെയ്ത്‌ ശിവകുമാർ കോടതിയെ സമീപിച്ചത്‌. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശര്‍മയുമാണ്‌ ഹർജി പരിഗണിച്ചത്‌.   കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ശിവകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ കേസിലെ അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ  നിര്‍ദേശവുമുണ്ടായിരുന്നു.    2013 - 2018 ഇടയിലുള്ള കാലയളവിൽ ശിവകുമാര്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ്‌ സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നത്.  Read on deshabhimani.com

Related News