കെ കവിതയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ തെലങ്കാന മുഖ്യമന്ത്രി; ശക്തമായ മറുപടി നല്‍കി സുപ്രീംകോടതി



ന്യൂഡല്‍ഹി> തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് സുപ്രീംകോടതി. ഡല്‍ഹി എക്‌സൈസ് പോളിസി  കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യംനല്‍കിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.   സുപ്രീംകോടതി കവിതയ്ക്ക് ജാമ്യം നല്‍കിയതിന്റെ വേഗത സംബന്ധിച്ച് രേവന്ത് വിമര്‍ശിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. '15 മാസം കഴിഞ്ഞാണ് ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം കിട്ടിയത്. അരവിന്ദ് കെജരിവാള്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നു. എന്നാല്‍ കേവലം അഞ്ച് മാസം കൊണ്ട് കവിതയ്ക്ക് ജാമ്യം ലഭിച്ചു'. 'തിരശീലയ്ക്ക് പിന്നിലെ ബിജെപി പിന്തുണ സംബന്ധിച്ച് ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു'- റെഡ്ഡി പറഞ്ഞു. എന്നാല്‍,പരാമര്‍ശത്തിനെതിരെ ശക്തമായ  മറുപടിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് കെ വി വിശ്വനാഥന്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ നല്‍കിയത്. ' താങ്കള്‍ പറഞ്ഞ പ്രസ്താവനയുടെ രീതി താങ്കളൊന്നു നോക്കു, താങ്കള്‍ ഇന്ന് രാവിലെ പറഞ്ഞ കാര്യം വായിച്ചിരുന്നോ?.ഇത്തരം ഒരു പ്രസ്താവന ഒരു മുഖ്യമന്ത്രിയുടെ വായില്‍ നിന്നുമാണുണ്ടായിരിക്കുന്നത്'- മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ മുഖുള്‍ റോത്തഗി, സിദ്ധാര്‍ഥ് ലൂത്താറ  എന്നിവരോടായിരുന്നു ജഡ്ജി ഗവായുടെ ചോദ്യം.  2015 ലെ വോട്ടിന് കോഴ അഴിമതി കേസിന്റെ വിചാരണ തെലങ്കാനയില്‍ നിന്നും ബോപ്പാലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കെവെയാണ് പരാമര്‍ശം. ഈ കേസില്‍ രോവന്ത് റെഡ്ഡി പ്രതിയാണ്.   Read on deshabhimani.com

Related News