സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി



ന്യൂഡല്‍ഹി > ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിര്‍ബന്ധമല്ലെന്ന 2006ലെ വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധി ഏഴംഗ ബെഞ്ചിന് വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. നാഗരാജ് കേസില്‍ അനാവശ്യ നിബന്ധനകളാണ് സ്ഥാനക്കയറ്റ സംവരണത്തിനു മുന്നോട്ടുവെച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. 2006ല്‍ എം നാഗരാജ് കേസില്‍  പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നോക്കാവസ്ഥ, സര്‍വീസുകളിലെ പ്രാതിനിധ്യത്തിലെ പോരായ്മ, മൊത്തം വകുപ്പിന്റെ കാര്യക്ഷമത തുടങ്ങിയ വസ്തുതകള്‍ പരിഗണിച്ച ശേഷമാകണം വിഷയത്തില്‍ സര്‍ക്കാരുകള്‍ നയങ്ങള്‍ രൂപീകരിക്കാനെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.   Read on deshabhimani.com

Related News