ആരാധനാലയ സർവേ വിലക്കണം: സുപ്രീംകോടതിയിൽ ഹർജി



ന്യൂഡൽഹി > ആരാധനാലയങ്ങളിൽ സർവേയ്‌ക്ക്‌ ഉത്തരവിടുന്നത്‌ വിലക്കണം എന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. രാജ്യത്തിന്റെ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി ഈ നടപടി സ്വീകരിക്കണമെന്നാണ്‌ ആവശ്യം. വിവിധ കോടതികൾ നൽകിയ ഉത്തരവുകൾ നടപ്പാക്കരുതെന്ന്‌ സംസ്ഥാനങ്ങളോട്‌ നിർദേശിക്കണമെന്നും അലോക് ശർമ, പ്രിയ മിശ്ര എന്നിവർ  പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടു. യുപിയിലെ സംഭൽ ഷാഹി ജുമാ മസ്‌ജിദ്‌, രാജസ്ഥാനിലെ അജ്‌മീർ ദർഗ എന്നിവിടങ്ങളിലെ സർവേ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ്‌ ഹർജി. Read on deshabhimani.com

Related News