സുരേഷ് പാണിഗ്രാഹി സിപിഐ എം ഒഡിഷ സംസ്ഥാന സെക്രട്ടറി
കട്ടക്ക്> സിപിഐ എം ഒഡിഷ സംസ്ഥാന സെക്രട്ടറിയായി സുരേഷ് പാണിഗ്രാഹിയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വ്യാഴാഴ്ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 166 പ്രതിനിധികളും 22 നിരീക്ഷകരും പങ്കെടുത്ത പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം സൂര്യകാന്ത് മിശ്ര ഉദ്‌ഘാടനം ചെയ്‌തു. സിപിഐ, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർടികളുടെ പ്രതിനിധികൾ അഭിവാദ്യം ചെയ്‌തു. പൊതുചർച്ചയ്‌ക്ക് മറുപടിയായി പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു സംസാരിച്ചു. പൊതുസമ്മേളനത്തിൽ സൂര്യകാന്ത് മിശ്ര, കേന്ദ്രകമ്മിറ്റിയംഗങ്ങളായ അമ്രാറാം എംപി, അലി കിഷോർ പട്‌നായിക് എന്നിവരും ലക്ഷ്‌മൺ മുണ്ട എംഎൽഎയും സംസാരിച്ചു. മുതിർന്ന നേതാവ് ജനാർദ്ദൻ പതി അധ്യക്ഷനായി. Read on deshabhimani.com