ഹൃദയ സംബന്ധമായ അസുഖം; സാക്കിർ ഹുസൈൻ ആശുപത്രിയിൽ

photo credit: X


വാഷിങ്ടണ്‍ >  തബല വാദകൻ സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ്‌  സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അദ്ദേഹത്തെ ഇപ്പോൾ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്ഥിതിഗതികളെക്കുറിച്ച്  എല്ലാവരും ആശങ്കാകുലരാണെന്നും  വേഗത്തിൽ സുഖം പ്രാപിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനും സക്കിർ ഹുസൈന്റെ അടുത്ത സുഹൃത്തുമായ രാകേഷ് ചൗരസ്യ വാർത്താ ഏജൻസിയായ പിടിഐയോട്‌ പറഞ്ഞു. അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News