തുടര്‍ച്ചയായ മഴ, താജ്മഹലിൽ ചോര്‍ച്ച
ആഗ്ര കനത്ത മഴയിൽ താജ്മഹലിലെ പ്രധാന താഴികക്കുടത്തിൽ ചോര്‍ച്ച. മൂന്നുദിവസമായി തുടര്‍ച്ചയായ മഴ പെയ്തതോടെയാണ് നേരിയ ചോര്‍ച്ച കണ്ടെത്തിയത്. ഡ്രോൺ കാമറ ഉപയോഗിച്ച് താഴിക ക്കുടം പരിശോധിച്ചു. കേടുപാടുകളില്ലെന്ന് കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കൽ സര്‍വേ ഒഫ് ഇന്ത്യ ആഗ്ര സര്‍ക്കിളിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. മഴയിൽ പൂന്തോട്ടം മുങ്ങിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപാതകളടക്കം വെള്ളക്കെട്ടിലാണ്. Read on deshabhimani.com