സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു
ചെന്നൈ > പ്രശസ്ത തമിഴ് സംവിധായകൻ ശങ്കർ ദയാൽ (47) അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 2012ൽ പുറത്തിറങ്ങിയ കാർത്തി ചിത്രം സഗുനിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. യോഗി ബാബുവിനെയും സെന്തിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിന് തയാറെടുക്കുന്നതിനിടെയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയം രവി നായകനായ 'ദീപാവലി' എന്ന സിനിമയുടെ സംഭാഷണ രചയിതാവാണ്. വിഷ്ണുവിശാൽ നായകനായ 'വീരധീരസൂരൻ' ആയിരുന്നു രണ്ടാമത്തെ ചിത്രം. Read on deshabhimani.com