'പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളിക'; തമിഴ് സംവിധായകൻ അറസ്റ്റിൽ
ചെന്നൈ> പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്നു കലർത്തിയിട്ടുണ്ടെന്ന പരാമർശത്തിൽ തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തുവെന്ന ആരോപണത്തിന് ചുവടുപിടിച്ചായിരുന്നു സംവിധായകന്റെ വിവാദ പരാമർശം. Read on deshabhimani.com