അംബേദ്കർ പരാമർശം; അമിത് ഷായ്‌ക്കെതിരെ തമിഴ് നാട്ടിൽ വൻ പ്രതിഷേധം
ന്യൂഡൽഹി > കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്‌കർ വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർടികൾ. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വിടുതലൈ ചിരുതൈകൾ കച്ചി(വിസികെ) തലവൻ തോൽ തിരുമാവളവൻ, നടനും രാഷ്ട്രീയ നേതാവുമായ വിജയ് എന്നിവരാണ് അമിത് ഷാ ചൊവ്വാഴ്ച പാർലമെന്റിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ അപലപിച്ചത്. "പാപം ചെയ്യുന്നവർ മാത്രമേ പുണ്യത്തെക്കുറിച്ചു വിഷമിക്കാവൂ. രാജ്യത്തെയും ജനങ്ങളെയും ഭരണഘടനയെയും കുറിച്ച് ചിന്തിക്കുന്നവർ വിപ്ലവകാരിയായ അംബേദ്കറുടെ പേര് മാത്രമേ പറയൂ". സ്റ്റാലിൻ പറഞ്ഞു. "വിപ്ലവകാരിയായ അംബേദ്കറെ കുറിച്ച് രാജ്യം മുഴുവൻ സംസാരിക്കുന്നത് വീർ സവർക്കറുടെ പിൻഗാമികൾക്ക് എങ്ങനെ സഹിക്കുമെന്ന് പ്രമുഖ ദളിത് നേതാവ് തിരുമാവളവൻ ചോദിച്ചു. ഭരണഘടനയും അംബേദ്കറും അവരുടെ യഥാർത്ഥ ശത്രുക്കളാണ്. ഇതാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. അവർ അംബേദ്കറെ പുകഴ്ത്തിയതെല്ലാം വെറും തന്ത്രം മാത്രമായിരുന്നു" അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍........ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു' എന്നാണ് അമിത് ഷാ നടത്തിയ വിവാദ പരാമർശം. Read on deshabhimani.com