സ്വകാര്യ യുദ്ധവിമാന നിർമാണശാലയ്‌ക്ക്‌ തുടക്കമിട്ട്‌ ഇന്ത്യയും സ്‌പെയിനും



ന്യൂഡൽഹി രാജ്യത്തെ ആദ്യ സ്വകാര്യ യുദ്ധവിമാന നിർമാണശാല വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്‌പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ടാറ്റ, എയർബസ്‌ കമ്പനികളുടെ സംയുക്ത സംരഭമാണിത്‌.  പടക്കോപ്പുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇടത്തരം വലുപ്പമുള്ള സി- 295 വിമാനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. കരാറിന്റെ ഭാ​ഗമായി 16 വിമാനം സ്‌പെയിനിലും 40 എണ്ണം വഡോദരയിലും നിർമിക്കും. വഡോദരയിലെ ലക്ഷ്‌മി വിലാസ്‌ കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ മേഖലയിലടക്കം സഹകരണം വർധിപ്പിക്കാൻ ഇരു രാഷ്‌ട്രവും തീരുമാനിച്ചു. ഏഴ്‌ കരാര്‍ ഒപ്പിട്ടു. ബംഗളൂരുവിൽ സ്‌പെയിൻ പുതിയ കോൺസുലേറ്റ്‌ സ്ഥാപിക്കും. ഉക്രയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾക്ക്‌ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന്‌ ഇരുനേതാക്കളും സംയുക്ത പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News