അധ്യാപകന്റെ കൊലപാതകം: കാസർകോട് സ്വദേശികൾ അറസ്റ്റിൽ
മംഗളൂരു > ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി ബെലാലുവിൽ അധ്യാപകനായ എസ്.പി. ബാലകൃഷ്ണ ബാഡേകില്ലായയെ കൊലപ്പെടുത്തിയ കേസിൽ കാസർകോട് സ്വദേശികൾ പിടിയിൽ. കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മകളുടെ മകനും പൂജാരിയുമായ മുള്ളേരി സ്വദേശി മുരളീകൃഷ്ണ, ഇയാളുടെ പിതാവ് രാഘവേന്ദ്ര വി കെഡിലായ എന്നിവരെയാണ് ധർമ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ബാലകൃഷ്ണയെ വീട്ടുവളപ്പിൽ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബാലകൃഷ്ണയുടെ ഭാര്യ മരിച്ചതിനു ശേഷം അവരുടെ ആഭരണങ്ങൾ നൽകാത്തതിലും ബാക്കി സ്വത്ത് വിഹിതം പങ്കിടാത്തതിനാലുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com