തെലങ്കാനയിൽ ദുരഭിമാനക്കൊല: പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വെട്ടിക്കൊന്നു



ഹൈദരാബാദ് > തെലങ്കാനയിൽ ദുരഭിമാനക്കൊല. പൊലീസ് ഉദ്യോ​ഗസ്ഥയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. ഹയാത്ത്ന​ഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാ​ഗമണിയാണ് കൊല്ലപ്പെട്ടത്. രം​ഗറെഡ്ഡി ജില്ലയിലെ റായ്പോളെ വില്ലേജിലാണ് സംഭവം. ഇതര ജാതിയിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിനെത്തുടർന്നാണ് നാ​ഗമണിയെ സഹോദരൻ പരമേശ് കൊലപ്പെടുത്തിയതെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് നാ​ഗമണി ശ്രീകാന്ത് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. നാ​ഗമണിയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. ഇതേത്തുടർന്നുണ്ടായ പകയാണ് കൊലയ്ക്ക് കാരണം. റായ്പോളെയിൽ നിന്ന് മന്നേ​ഗുഡയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന നാ​ഗമണിയെ പരമേശ് കാറിടിച്ച് വീഴ്ത്തി. തുടർന്ന് കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ നാ​ഗമണി സംഭവസ്ഥസത്തുവച്ചുതന്നെ മരിച്ചു. Read on deshabhimani.com

Related News