കുപ്‍വാരയിൽ 3 ഭീകരരെ 
വധിച്ചു



ശ്രീന​ഗര്‍ ജമ്മു കശ്മീരിലെ കുപ്‍വാരയിൽ നിയന്ത്രണ രേഖയിൽ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം തകര്‍ത്തു. മൂന്നു ഭീകരരെ വധിച്ചു. രണ്ട് എകെ റൈഫിളും ഒരു പിസ്റ്റളും നാല് ​ഗ്രനേഡുമടക്കുള്ളവ പിടിച്ചെടുത്തു.  രണ്ടിടങ്ങളിലായി ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ വെടിവയ്പ് വ്യാഴം രാവിലെവരെ നീണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. Read on deshabhimani.com

Related News