ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം; 2 ഭീകരരെ വധിച്ചു



ശ്രീനഗര്‍> ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. കിഷ്ത്വാറില്‍ തീവ്രവാദികളുമായുണ്ടായ എറ്റുമുട്ടലിൽ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.  കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീര്‍ പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്‌ സൈനികര്‍ക്ക് പരിക്കേറ്റത്. ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വെടിവെപ്പുണ്ടാവുകയായിരുന്നുവെന്ന്‌ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.   Read on deshabhimani.com

Related News