കെട്ടിക്കിടക്കുന്നത് 70 വര്‍ഷംവരെ പഴക്കമുള്ള കേസുകള്‍
ന്യൂഡൽഹി > രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ മുപ്പത് വര്‍ഷത്തിനുമുമ്പുള്ള 62000 കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിൽ 70 വര്‍ഷം പഴക്കമുള്ള കേസുകള്‍ വരെയുണ്ട്. 1954ലെ നാലു കേസുകൾ രണ്ടെണ്ണം മദ്രാസ് ഹൈക്കോടതിയിലും രണ്ടെണ്ണം കൽക്കത്ത ഹൈക്കോടതിയിലുമാണ് തീര്‍പ്പാവാതെ കിടക്കുന്നത്. 1955 മുതലുള്ള ഒമ്പത് കേസുണ്ട്. നാഷണൽ ജുഡിഷ്യൽ ഡാറ്റ ഗ്രിഡിന്റെ കണക്കുപ്രകാരം 58.59 ലക്ഷം കേസുകളാണ് ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. 2.45 ലക്ഷം കേസ് 20 മുതൽ 30 വര്‍ഷം വരെ പഴക്കമുള്ളവയാണ്. Read on deshabhimani.com