തൊഴിൽ കോഡുകൾ പിൻവലിക്കണം; രാജ്യവ്യാപക കരിദിനാചരണം നടത്തി സംയുക്ത ട്രേഡ്‌ യൂണിയൻ

പ്രതീകാത്മകചിത്രം


ന്യൂഡൽഹി > തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിനാശകരമായ നാല്‌ തൊഴിൽ കോഡുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ അഖിലേന്ത്യ കരിദിനാചാരണം നടത്തി.  സംയുക്ത കിസാൻ മോർച്ചയും  പിന്തുണച്ചു. ഡൽഹിയിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. തൊഴിൽ അവകാശങ്ങൾക്ക്‌ വിരുദ്ധമായ തൊഴിൽ കോഡുകൾ മനുഷ്യത്വവിരുദ്ധം കൂടിയാണെന്ന്‌ ട്രേഡ്‌ യൂണിയനുകളുടെ സംയുക്ത വേദി പ്രസ്‌താവനയിൽ പറഞ്ഞു. പോരാട്ടം ശക്തമാക്കുമെന്നും സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി സംഘടനകൾ ഉൾപ്പെട്ട സംയുക്ത വേദി പറഞ്ഞു. Read on deshabhimani.com

Related News