തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഭൂചലനം



മുംബൈ > തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഭൂചലനം. മഹാരാഷ്ട്രയിലെ നാ​ഗ്ചിറോലി, ചന്ദ്രാപൂർ ജില്ലകളിലാണ് രാവിലെ 7.30ഓടെ ഭൂചലനം അനുഭവപ്പെട്ടത്. നാ​ഗ്പൂരിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. തെലങ്കാനയിലെ മുളു​ഗുവിൽ രാവിലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഹൈദരാബാദിന്റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടു. വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോർട്ടില്ല. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനാണ് ഉണ്ടായത്. ഭൂമികുലുക്കമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. Read on deshabhimani.com

Related News