വിലാപയാത്ര അവസാനിച്ചു, മൃതദേഹം എയിംസിന് കൈമാറും



ന്യൂഡൽഹി > സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം. എകെജി ഭവനിൽ നിന്ന് 14 അശോക റോഡ് വരെയുള്ള വിലാപയാത്രയിൽ വിദ്യാർഥികളും പ്രവർത്തകരുമായി വൻ ജനാവലി അണിചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കളും അനുഗമിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എകെജി ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തിൽ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. വിവിധ പാര്‍ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കൾ യെച്ചൂരിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. മൂന്നുമണിയോടെ മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറാനായി എത്തിച്ചിരിക്കയാണ്. Read on deshabhimani.com

Related News