ത്രിപുര പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കിസാൻ സഭ



ന്യൂഡൽഹി ത്രിപുര പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ സംസ്ഥാനം സന്ദർശിച്ച അഖിലേന്ത്യ കിസാൻ സഭ പ്രതിനിധി സംഘം. അഖിലേന്ത്യ വൈസ്‌ പ്രസിഡന്റും ലോക്‌സഭാംഗവുമായ അമ്രാറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സന്ദർശിച്ചത്‌. 32 പേർ മരിച്ച പ്രളയത്തിൽ പതിനയ്യായിരം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ്‌ പ്രാഥമിക നിഗമനമെന്ന്‌ അഗർത്തലയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന്‌, മരിച്ചവരുടെ ബന്ധുക്കൾക്ക്‌ ഒരുകോടി രൂപ നഷ്‌ടപരിഹാരം അനുവദിക്കണം. പ്രളയം ബാധിക്കപ്പെട്ട കർഷകരുടെ കടം പൂർണ്ണമായും എഴുതിത്തള്ളി പലിശ രഹിതമായ പുതിയ വായ്‌പ അനുവദിക്കണം. ദുരിതബാധിത കുടുംബങ്ങൾക്ക്‌ വീട്‌ നിർമിച്ചു നൽകുന്നതിനൊപ്പം തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 600 രൂപ ദിവസവേതനത്തിൽ 200 ദിവസമെങ്കിലും തൊഴിൽ നൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അമ്രാറാമിന്‌ പുറമേ കേന്ദ്രഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ത്രിപുര സംസ്ഥാന സെക്രട്ടറി പബിത്ര ഖർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News