കനത്തമഴ , ത്രിപുരയിൽ പ്രളയം ; 12 പേര്‍ മരിച്ചു
അഗര്‍ത്തല കനത്തമഴയെ തുടര്‍ന്ന് പ്രളയത്തിൽ മുങ്ങി ത്രിപുര. 12 പേര്‍ മരിച്ചു. 341-00 പേരെ ബാധിച്ചു.എട്ടു ജില്ലകളിലായി 1056 വീടുകള്‍ തകര്‍ന്നു. സ്കൂളുകളും കോളേജുകളും അടച്ചു. അരുണാചലിലും അസമിലുമുള്ള ദേശീയദുരന്തപ്രതികരണ സേനയുടെ സംഘങ്ങളെ കേന്ദ്രം സംസ്ഥാനത്തേക്ക് അയച്ചു. ഗോമതി നദി കടന്നുപോകുന്ന ബംഗ്ലാദേശിലെ കിഴക്കൻ ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. ഇത് മുന്നറിയിപ്പില്ലാതെ ത്രിപുരയിൽ ഗോമതി നദിയിലെ ദുംബുര്‍ അണക്കെട്ട് തുറന്നതുകൊണ്ടാണെന്ന് ബംഗ്ലാദേശ് ആരോപിച്ചെങ്കിലും ഇന്ത്യ തള്ളി. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് യൂനുസ് ധാക്കയിലുള്ള ഇന്ത്യൻ ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്ന വാര്‍ത്തയും വിദേശകാര്യമന്ത്രാലയം തള്ളി. നേരത്തെ നിശ്ചയിച്ച യോഗമാണത്. ഇരുരാജ്യങ്ങളിലുമായി ഒഴുകുന്ന ഗോമതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയെന്ന് തെറ്റായ പ്രചാരണമാണ്. നേരത്തെ നിശ്ചയിച്ച യോഗമാണതെന്നും വ്യക്തമാക്കി. Read on deshabhimani.com