റോഡ്‌ നിർമാണത്തിൽ പ്രതിഷേധം; മധ്യപ്രദേശിൽ രണ്ടു സ്‌ത്രീകളെ കഴുത്തറ്റം വരെ മണ്ണിട്ടുമൂടി



ഭോപ്പാൽ> മധ്യപ്രദേശിൽ രേവ ജില്ലയിൽ റോഡ് നിർമാണത്തിനെതിരെ സമരം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മംഗാവ പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഹിനോത ജോറോട്ട് ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിൽ റോഡ് നിർമിക്കുന്നതിനെ എതിർക്കുന്നതിനിടെയാണ് മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നിവർക്കു നേരെ ആക്രമണമുണ്ടായത്‌. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. ട്രക്കിൽ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. റോഡുപണിക്കായി മണ്ണും ചരലുമായി എത്തിയ ട്രക്കിന് സമീപത്തിരുന്നായിരുന്നു പ്രതിഷേധം.   റോഡുപണിക്കായി കൊണ്ടു വന്ന മണ്ണ് ഇരുവരുടെയും ദേഹത്ത്‌ തട്ടുകയായിരുന്നു. രണ്ടുപേരുടെയും കഴുത്തറ്റംവരെ  മണ്ണ് നിറക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി സ്ത്രീകളെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നതിനെതിരെയാണ് തങ്ങൾ പ്രതിഷേധിച്ചതെന്നാണ് സ്ത്രീകളുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത്‌ അന്വേഷണം നടത്തുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും എഎസ്‌പി വിവേക് ലാൽ പറഞ്ഞു.   मुझे उम्मीद थी कि शायद ऐसी खौफनाक तालिबानी तस्वीरें देखकर @NCWIndia, @sharmarekha का खून जरूर खौला होगा। लेकिन अफसोस.. pic.twitter.com/6Zulqg8MtG — Srinivas BV (@srinivasiyc) July 22, 2024 Read on deshabhimani.com

Related News