കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ട്രക്ക് പുറത്തെടുത്തു

കാർവാറിൽ കാളി നദിക്ക് കുറുകെയുള്ള പാലം തകർന്നപ്പോൾ


ബം​ഗളുരു > കാർവാറിൽ  പാലം തകർന്ന് പുഴയിൽ വീണ ട്രക്ക് പുറത്തെടുത്തു. മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മാൽപെയും നാലം​ഗ ഡൈവിങ്ങ് സംഘവും കാളി നദിയിൽ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ട്രക്ക് പുറത്തെടുക്കാനുള്ള  ദൗത്യം ആരംഭിച്ചത്. വൈകുന്നേരത്തോടെ ട്രക്ക് കണ്ടെത്തി. വടംകെട്ടി ട്രക്ക് പുറത്തെത്തിച്ചു. ആ​ഗസ്ത് ഏഴിന് കാളി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പാലം തകർന്നത് ട്രക്ക് പുഴയിൽ വീണത്. നദിയിൽ വീണ ട്രക്ക് ഡ്രൈവറായ തമിഴ്നാട് സ്വദേശി ബാലമുരുകനെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു. ദേശീയപാത 66ൽ സദാശിവ്​ഗഡിനെയും കാർവാറിനെയും ബന്ധിപ്പിക്കുന്ന പഴയ പാലമാണ് തകർന്നത്. പാലത്തിന് 40 വർഷം പഴക്കമുണ്ടായിരുന്നു.     Read on deshabhimani.com

Related News