സെല്ലിൽ ടിവി;സർജിക്കൽ കസേര;ജയിലിൽ സുഖലോലുപതയിൽ നടൻ ദർശൻ



ബം​ഗളൂരൂ > രേണുകാ സ്വാമി കൊലക്കേസിൽ പ്രതിയായ നടൻ ദർശന്, ജയില്‍ അധികൃതര്‍ സെല്ലിൽ ടിവി അനുവദിച്ചു. ജയിൽ അധികൃതർക്ക് വിവിധ ആവശ്യങ്ഹൾ ഉന്നയിച്ച് ദർശൻ അപേക്ഷ നൽകിയിരുന്നു. തിങ്കളാഴ്ചയോടെ നടന്റെ സെല്ലിലേക്ക് 32 ഇഞ്ചിന്റെ ടി.വി. നല്‍കും. കേസിനെ സംബന്ധിച്ച വിവരങ്ങളറിയാനും പുറത്തുനടക്കുന്ന കാര്യങ്ങളറിയാനും ടി.വി. അനുവദിച്ചുനല്‍കണമെന്നായിരുന്നു ദർശന്റെ ആവശ്യം. സെല്ലില്‍ ടി.വി. അനുവദിച്ചുനല്‍കാനുള്ള വ്യവസ്ഥയുണ്ട് എന്നാൽ ജയിലിലെ ടി.വി. പ്രവര്‍ത്തനരഹിതമായതിനാലാണ് കാലാതാമസമുണ്ടായെന്നാണ് അധികൃതർ പറയുന്നത്. ടി.വി.ക്ക് പുറമേ സെല്ലില്‍ സര്‍ജിക്കല്‍ കസേരയും അനുവദിച്ചത് പ്രകാരമുള്ള ഫോണ്‍കോളുകള്‍ ചെയ്യാനും നടന്‍ അനുമതി തേടിയിരുന്നു. സെല്ലിലെ ഇന്ത്യന്‍രീതിയിലുള്ള ശൗചാലയം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ശൗചാലയത്തില്‍ ഉപയോഗിക്കാനായാണ് നടൻ സര്‍ജിക്കല്‍ കസേര ആവശ്യപ്പെട്ടത്. ജയിലിലെ ചെലവുകള്‍ക്കായി 35,000 രൂപയാണ് ദര്‍ശന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 735 രൂപ ജയില്‍ കാന്റീനില്‍നിന്ന് ചായയും കാപ്പിയും വാങ്ങാനായാണ് ഉപയോ​ഗിച്ചത്. പരപ്പന അഗ്രഹാര ജയിലിൽ സുഖവാസം നയിച്ചിരുന്ന ​ദർശന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനാൽ ബല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ ദര്‍ശന് പ്രത്യേക പരിഗണന ലഭിച്ചതില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവുണ്ട്. നടന്‍ ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസില്‍ അറസ്റ്റിലായത്. പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തില്‍ അശ്ലീല കമന്റിട്ടതിന് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. Read on deshabhimani.com

Related News