പഞ്ചാബിൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ



ചണ്ഡീ​ഗഢ് > പഞ്ചാബിലെ ജലന്ധറിൽ ലോറൻസ് ബിഷ്ണോയി സംഘംത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൂന്ന് പിസ്റ്റളുകളും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. പിന്തുടരുന്നതിനിടെ പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പോലീസ് തിരികെ വെടിയുതിർക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികൾക്കെതിരെ കൊള്ളയടിക്കൽ, കൊലപാതകം, ആയുധ നിയമം, മയക്കുമരുന്ന് നിയമം തുടങ്ങി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും കൂടുതൽ അം​ഗങ്ങളെ കണ്ടെത്തുന്നതിനുമുള്ള അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവയ്പ്പിലും മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകവുമായും ബന്ധമുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഏഴ് പേർ ഒക്ടോബർ 25ന് പിടിയിലായിരുന്നു. രാജ്യത്തുടനീളം 700 ഓളം ഷൂട്ടർമാരാണ് ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളതായാണ് വിവരം. Read on deshabhimani.com

Related News