യൂട്യൂബ് നോക്കി പഠനം; കള്ളനോട്ട് അച്ചടിച്ച യുവാക്കൾ പിടിയിൽ

പ്രതീകാത്മകചിത്രം


ലക്നൗ > കള്ളനോട്ട് അടിക്കുന്ന സംഘത്തിലെ രണ്ട് പേര്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. സോനഭദ്ര ജില്ലയില്‍ നിന്നാണ് സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരെ പൊലീസ് പിടികൂടിയത്. 30,000 രൂപയുടെ ഡമ്മി നോട്ടുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 10 രൂപയുടെ മുദ്രപത്രത്തിൽ സംഘം 500 രൂപയുടെ കള്ളനോട്ടുകൾ കമ്പ്യൂട്ടർ പ്രിന്റർ ഉപയോഗിച്ച് അച്ചടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മിർസാപൂരിൽനിന്നാണ് സ്റ്റാമ്പ് പേപ്പറുകൾ എത്തിച്ചിരുന്നത്. യുട്യൂബിൽ നിന്നാണ് നോട്ട് അടിക്കുന്നതിനുള്ള കാര്യങ്ങള്‍ പഠിച്ചെടുത്തത്. എല്ലാ നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറാണ് ഉണ്ടായിരുന്നത്. അച്ചടിച്ചതില്‍ 10000 രൂപ സോനഭദ്രയിലെ രാംഘട്ട് മാര്‍ക്കറ്റില്‍ ചിലവഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മിനറല്‍ വാട്ടറിന്റെ പരസ്യങ്ങള്‍ പ്രിന്റ് ചെയ്യുന്നവരാണ് അറസ്റ്റിലായവര്‍. 500ന്റെ നോട്ടുകളാണ് ഇവര്‍ അച്ചടിച്ചിരുന്നത്. നോട്ടുകള്‍ പ്രിന്റ് ചെയ്യാനുപയോ​ഗിച്ചിരുന്ന ഉപകരണങ്ങള്‍, ലാപ്ടോപ്, കാര്‍, പ്രിന്റര്‍, സ്റ്റാമ്പ് പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു. Read on deshabhimani.com

Related News