അനന്ത്നാഗിൽ ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് പരിക്ക്

പ്രതീകാത്മകചിത്രം


ശ്രീന​ഗർ > ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കോക്കർനാ​ഗ് വനമേഖലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഭീകരാക്രമണമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ പ്രദേശത്തുനിന്ന് മാറ്റിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.   Read on deshabhimani.com

Related News