കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

പ്രതീകാത്മകചിത്രം


ശ്രീന​ഗർ > കശ്മീരിലെ കുപ് വാരയിൽ സൈന്യവും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷൻ ​ഗു​ഗൽധാറിന്റെ ഭാ​ഗമായി നടത്തിവന്നിരുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിവരുന്നുണ്ടായിരുന്നു. നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. സേനയും കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.   Read on deshabhimani.com

Related News