ബാർബിക്യു ചിക്കൻ പാചകം ചെയ്ത അടുപ്പ് അണച്ചില്ല: കൊടൈക്കനാലിൽ വിഷവാതകം ശ്വസിച്ച് യുവാക്കൾ മരിച്ചു
കൊടൈക്കനാൽ > ബാർബിക്യു ചിക്കൻ പാചകം ചെയ്ത അടുപ്പിൽ നിന്നുയർന്ന പുക ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണു ചിന്നപ്പള്ളത്തെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻമാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയിൽ ഉറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. യുവാക്കൾ വെള്ളിയാഴ്ചയാണ് റിസോർട്ടിൽ എത്തിയത്. ലിവിങ് റൂമിൽ ബാർബിക്യൂ ചിക്കൻ പാകം ചെയ്ത ശേഷം അടുപ്പ് കെടുത്താത്തതിനെ തുടർന്ന് കൽക്കരി പുകഞ്ഞ് രൂപപ്പെട്ട പുകശ്വസിച്ചാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ യുവാക്കൾ ഉണരാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. Read on deshabhimani.com